കല്ലറ : വൃദ്ധയെ പീഡിപ്പിച്ചശേഷം സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ യുവാവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി തേക്ക് തോട് എഴാംകര മന്നത്ത് വീട്ടില്‍ സുമേഷ് ചന്ദ്രനാണ് (27) അറസ്റ്റിലായത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആനയുടെ രണ്ടാം പാപ്പാനാണ്. കഴിഞ്ഞ ദിവസം വൈകിട്ട് കൊട്ടാരക്കര കുന്നിക്കോട്ടു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 27ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പാങ്ങോട് മൈലമൂട്ടില്‍ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വൃദ്ധയെ കുറ്റിക്കാട്ടില്‍ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വര്‍ണം കവരുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതി മൈലമൂട്ടില്‍ നിന്ന് ആട്ടോറിക്ഷയില്‍ ഭരതന്നൂര്‍ ജംഗ്ഷനില്‍ എത്തുന്നതിന്റെയും ജംഗ്ഷനില്‍ നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ സി.സി ടിവി കാമറകളില്‍ പതിഞ്ഞിരുന്നു. പ്രതിക്ക് വേണ്ടി പാങ്ങോട് പൊലീസ് വ്യാപക അന്വേഷണം നടത്തിയെങ്കിലും തുമ്ബൊന്നും ലഭിക്കാത്തതിനാല്‍ ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
Post Your Comments