വില്ലുപുരം : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ ഓഫീസ് അസിസ്റ്റന്റ അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലാണ് പീഡനം അരങ്ങേറിയത്. സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ ആല്‍ബര്‍ട്ട് സുന്ദരരാജനാണ് പൊലീസ് പിടിയിലായത്.
ക്ലാസ് കഴിഞ്ഞ് എല്ലാവരും പോയ ശേഷം കുടിക്കാനുള്ള വെള്ളം എടുക്കാന്‍ പോയ പെണ്‍കുട്ടിയെ ആല്‍ബര്‍ട്ട് കടന്നു പിടിക്കുകയായിരുന്നു. പെട്ടെന്നുള്ള അതിക്രമത്തില്‍ ബോധം നഷ്ടപ്പെട്ട പെണ്‍കുട്ടിയെ ആല്‍ബര്‍ട്ട് മുകള്‍ നിലയിലേക്ക് കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരം ഏറെ വൈകിയും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വാര്‍ഡന്റെ നേതൃതത്തില്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ മുകളിലെ ടാങ്കിന് സമീപത്ത് അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബോധം തിരികെ കിട്ടിയ പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാന അധ്യപികയുടെ പരാതിയില്‍ പൊലീസെത്തി ആല്‍ബര്‍ട്ടിനെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
Post Your Comments