മുംബൈ : ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച പ്ലാറ്റിനയ്ക്ക പുത്തന്‍ രൂപ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് ബജാജ്. പ്ലാറ്റിനയുടെ പുത്തന്‍ പതിപ്പിന്റെ വില്‍പ്പന ബജാജ് ആരംഭിച്ചു. 49,197 രൂപയാണ് ബൈക്കിന്റെ ദില്ലിയിലെ എക്സ് ഷോറും വില.
മുന്നില്‍ 135 എംഎം ടെലസ്കോപ്പിക് ഫോര്‍ക്കും പിന്നില്‍ 110 എംഎം സ്പ്രീങ് ഓണ്‍ സ്പ്രിങ് നൈട്രക്സ് ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്ഷന്. സുരക്ഷയ്ക്കായി മുന്നില്‍ 130 എംഎം ഡ്രം ബ്രേക്കും പിന്നില്‍ 110 എംഎം ഡ്രം ബ്രേക്കുമാണുള്ളത്. പഴയ രൂപത്തില്‍ നിന്ന് അധികമായി മൂന്ന് എംഎം നീളവും ഏഴ് എംഎ െഉയരവും പുതിയ പ്ലാറ്റിനയ്ക്ക കൂടുതലായുണ്ട്. 115 സിസി പതിപ്പായ പ്ലാറ്റിന 110സിബിഎസ് അടുത്തിടെയാണ് കമ്പനി അവതരിപ്പിക്കുന്നത്. 7000 ആര്‍പിഎമ്മില്‍ 8.4 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 9.81 എന്‍എം ടോര്‍ക്കും ഈ എഞ്ചിന് ഉല്‍പ്പാദിപ്പിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്സ്. ബജാജ് ഡിസ്കവറിലും ഇതേ എഞ്ചിനും ഗിയര്‍ബോക്സാണ്.
Post Your Comments