തിരുവനന്തപുരം: മാസം അരലത്തിലധികം രൂപ സര്‍ക്കാരില്‍നിന്ന് പ്രതിഫലം പറ്റുന്ന വനിതാകമ്മീഷന്‍ അധ്യക്ഷയും സി.പി.എം കേന്ദ്രകമ്മററി അംഗവുമായ എം.സി ജോസഫൈന്റെ റേഷന്‍കാര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഗണത്തില്‍. ഇതിന് പുറമെ രണ്ട് റേഷന്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വന്‍തുക പ്രതിഫലം പറ്റുമ്പോള്‍ തന്നെ വരുമാനം മറച്ചുവെച്ച് അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
എറണാകുളം ജില്ലയിലെ എളംകുന്നപ്പുഴ പഞ്ചായത്ത് പരിധിയിലെ മുരിക്കുംപാടം റേഷന്‍ കടയില്‍ 1735038020 നമ്പര്‍ റേഷന്‍ കാര്‍ഡിലാണ് ജോസഫൈന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണ്‍ കണക്ഷനും പാചകവാതക സിലണ്ടറും മോട്ടോര്‍ വാഹനങ്ങളും ഉള്ള കുടുംബമായിട്ടും ദാരിദ്രരേഖക്ക് താഴെയെന്നാണ് റേഷന്‍ കാര്‍ഡില്‍ പറയുന്നത്. മാത്രമല്ല ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഓരോമാസവും നല്‍കുന്ന 4 കിലോ അരിയും ഒരുകിലോ ഗോതമ്പും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും മുടങ്ങാതെ കൈപ്പറ്റുന്നുമുണ്ട്.
വനിതാ കമ്മീഷന്‍ അധ്യക്ഷ എന്നനിലയ്ക്ക് പ്രതിമാസം 60,000 രൂപ കൈപ്പററുമ്പോഴും റേഷന്‍കാര്‍ഡിലുള്ള 7 പേരുടെയും കൂടി പ്രതിമാസ വരുമാനമായി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 1800 രൂപ മാത്രമാണ്. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ജോസഫൈന്റെ സഹോദരന്‍ ജോണ്‍സന്റെ ഭാര്യ മേരി ലിയോണിയ മോളിയാണ് കാര്‍ഡ് ഉടമ. ജനം ടി വി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments