തിരുവനന്തപുരം : കേരള ഓട്ടോ മൊബൈൽസിൽ നിർമിച്ച ആദ്യ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഉടൻ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് പ്രകാരമുള്ള സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അംഗീകാരം ലഭിച്ചാലുടൻ ഇ-ഓട്ടോ വിപണിയിലെത്തിക്കും.
സംസ്ഥാനസര്‍ക്കാറിന്റെ ഇ – വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ-ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ-ഓട്ടോയുടെ മറ്റൊരു പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments