കൊച്ചി: പരിശീലകന്‍ ഡേവിഡ് ജയിംസിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് ഇദ്ദേഹത്തെ ടീം മാനേജ്‌മെന്റ് പുറത്താക്കിയത്.കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. ഇതും ജയിംസിന് കനത്ത തിരിച്ചടി നൽകി. ഇരു കൂട്ടരും തീരുമാനിച്ച് ധാരണയോടെ പിരിയുന്നുവെന്നാണ് ബ്ലാസ്റ്റേഴ്സിന്‍റെ വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നതെങ്കിലും മോശം പ്രകടനത്തെ തുടർന്ന് ഡേവിഡ് ജയിംസിനോട് സ്ഥാനം ഒഴിയണമെന്ന് ടീം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന.
Post Your Comments