KeralaLatest News

തേപ്പുപെട്ടി ഓഫ് ചെയ്യാന്‍ മറന്നു, മുറി മുഴുവൻ കത്തി നശിച്ചു

രാവിലെ കിടപ്പുമുറിയില്‍ വെച്ച്‌ ഉപയോഗിച്ച തേപ്പുപെട്ടി ഓഫ് ചെയ്യാതെ വീട്ടുകാര്‍ വീടുപൂട്ടി ജോലിക്കു പോവുകയായിരുന്നു.

കാസർഗോഡ്: പൊയ്‌നാച്ചിയിൽ തേപ്പുപെട്ടി ഓഫ് ചെയ്യാന്‍ മറന്ന് വീട്ടുകാര്‍ വീടുപൂട്ടിപോയി. ഇതിനെ തുടർന്ന് തേപ്പുപെട്ടി ചൂടായി തീപിടിച്ച്‌ കിടക്കയും കട്ടിലും കത്തിനശിച്ചു. കൂടാതെ മുറി മുഴുവൻ കരിമ്പുക പടർന്ന് നശിച്ചു. ആടിയം റോഡരികിലെ ബാലന്‍ കുന്നുമ്മലിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

രാവിലെ കിടപ്പുമുറിയില്‍ വെച്ച്‌ ഉപയോഗിച്ച തേപ്പുപെട്ടി ഓഫ് ചെയ്യാതെ വീട്ടുകാര്‍ വീടുപൂട്ടി ജോലിക്കു പോവുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം വീട്ടില്‍ നിന്നും കരിമ്പുക ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ വീട്ടുടമസ്ഥനെ വിളിച്ചറിയിച്ചു. ഉടൻ തന്നെ ഇവർ വന്നു തീ കെടുത്തിയതിനാൽ കൂടുതൽ അപകടം ഒഴിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button