നിരത്തിൽ നിന്നും പിൻവാങ്ങി ഏറെ നാളുകൾക്ക് ശേഷം വീണ്ടും വിപണി കീഴടക്കാൻ എത്തിയ ഹ്യുണ്ടായി ചരിത്ര നേട്ടവുമായി മുന്നേറുന്നു. ഇതുവരെയുള്ള വാഹനത്തിന്റെ ബുക്കിംഗ് 45,000 പിന്നിട്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 2018 ഒക്ടോബര്‍ 23നു വിപണിയിൽ എത്തിയ സാൻട്രോ ഒരുമാസം കഴിയുന്നതിന് മുൻപ് തന്നെ 35,000 ബുക്കിങ് സ്വന്തമാക്കിയിരുന്നു.
അവതരണത്തിനു മുമ്പേ 15,000 ബുക്കിങ്ങുകളും നേടിയെത്തിയ സാന്‍ട്രോ രണ്ടു മാസത്തിനകം തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയിലും ഇടം ഉറപ്പിച്ചു. ഈ സ്ഥിതി തുടർന്നാൽ രാജ്യത്തെ ആദ്യ അഞ്ച് കാറുകൾക്കൊപ്പം ‘സാൻട്രോ’യ്ക്കു സ്ഥാനം പിടിക്കാനാകുമെന്നാണ് റിപ്പോർട്ട്.
Post Your Comments