ന്യൂഡല്‍ഹി: എം.നാഗേശ്വര റാവുവിനെ സിബിഐ അഡീഷണല്‍ ഡയറക്ടറായി നിയമിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സിബിഐ ഇടക്കാല ഡയറക്ടര്‍ പദവി വഹിച്ചുവരവെയാണ് സ്ഥിരനിയമനം നല്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 1986 ബാച്ച് ഐപിഎസ് ഓഫീസറായ റാവുവിന്റെ നിയമനം കാബിനറ്റ് നിയമന കമ്മിറ്റി അംഗീകരിച്ചു.
അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു നാഗേശ്വര റാവുവിന്റെ താല്‍ക്കാലിക നിയമനം. താല്‍ക്കാലിക നിയമനത്തില്‍ നിന്നാണ് ഇപ്പോള്‍ സ്ഥിരനിയമനം നല്കി സിബിഐ അഡീഷണല്‍ ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ അവരോധിച്ചത്.
Post Your Comments