Latest NewsKerala

രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു

കോട്ടയം: രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തത്.  പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു.

യുവതി പ്രവേശനവുമായി ബന്ധപെട്ടു ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപെട്ടു അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി കര്‍ശനമായ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രാഹുല്‍ വീഴ്ച വരുത്തിയതോടെ പോലീസ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയില്‍ റിപ്പോർട്ട് നല്കുകയായിരുന്നു. പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് എന്നാണ് വിവരം.

അതേസമയം പൊലിസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ വൈകിയതെന്നും രാഹുല്‍ നേരത്തെ പ്രതികരിച്ചിരുന്നു. ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ല. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കർണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തിൽ കഴിയുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button