പോളണ്ട് : ആഗോളതാപനം രണ്ടു ഡിഗ്രിയായി കുറയ്ക്കാനുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടി എങ്ങനെ നടപ്പാക്കണമെന്നതിനെക്കുറിച്ചുള്ള ചട്ടങ്ങളായി. പോളണ്ടിലെ കറ്റൊവീറ്റ്സെയില് ശനിയാഴ്ച സമാപിച്ച രണ്ടാഴ്ച നീണ്ട 24-ാം കാലാവസ്ഥാ ഉച്ചകോടി ഇതിനുള്ള ചട്ടസംഹിത അംഗീകരിച്ചു.
ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്ന് ചില എതിര്പ്പുകളുയര്ന്നതിനാല് അവസാനദിവസത്തെ ചര്‍ച്ച രാത്രിവൈകിയും നീണ്ടു. ഒടുവില്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ഇരുനൂറോളം രാജ്യങ്ങളും 133 പേജുള്ള ‘പാരീസ് ചട്ടസംഹിത’ ഏകകണ്ഠമായി അംഗീകരിച്ചു. ഇതോടെ പാരീസ് കാലാവസ്ഥാ ഉടമ്പടി 2020-ല്‍ നിലവില്‍വരും. ഉടമ്പടി നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളുമാണ് ‘പാരീസ് ചട്ടസംഹിത’യിലുള്ളത്.
എല്ലാ രാജ്യങ്ങളും ചട്ടസംഹിതയ്ക്കായി അവിശ്രാന്തം പരിശ്രമിച്ചെന്നും പ്രതിജ്ഞാബദ്ധത കാണിച്ചെന്നും ഇരുപത്തിനാലാം ഉച്ചകോടിയുടെ അധ്യക്ഷനായ മിച്ചല്‍ കുര്ടിക പറഞ്ഞു. ഉടമ്പടിയുടെ നടപ്പാക്കല്‍ എല്ലാതുറകളിലുള്ളവര്‍ക്കും പ്രത്യേകിച്ച്, സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്ക് ഗുണംചെയ്യുമെന്ന് ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ സെക്രട്ടേറിയറ്റ് പറഞ്ഞു
Post Your Comments