പത്തനംതിട്ട: പന്തളം തുമ്പമണ്ണില്‍ പ്രളയത്തില്‍ പൊളിഞ്ഞ വീട് ഉയര്‍ത്തുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഹരിയാന സ്വദേശി സമദ് (35) ആണ് മരിച്ചത്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് വീട് ഉയര്‍ത്തവെ ആണ് അപകടം ഉണ്ടായത്.
പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൂല് ബാബു, രാഗേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈളിക് ജാക്കി തെന്നിപ്പോയതാണ് അപകടം സംഭവിക്കുന്നതിന് കാരണമായിത്തീര്‍ന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments