തിരുവനന്തപുരം: കെഎസ്ആർടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള കോടതി വിധി നടപ്പിലായാല്‍ അധികബാധ്യതയുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ ഇനിയുള്ള നിയമ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആർ ടി സിയിലെ 3,862 എം പാനൽ കണ്ടക്ടർമാരെയാണ് പിരിച്ചുവിട്ടത്. പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടി തുടങ്ങാനാണ് കോടതി നിർദ്ദേശിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ജോലി നഷ്ടപ്പെട്ട ജീവനക്കാർ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് ലോംഗ് മാർച്ച് നടത്തും.
Post Your Comments