തിരുവനന്തപുരം: സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ നിന്ന് പിന്മാറിയ മഞ്ജു വാര്യർക്കെതിരെ തുറന്നടിച്ച് മന്ത്രി എം.എം മാണി. മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില് തീരുമാനിച്ചതെന്നും നടി പിന്മാറിയാലും വനിതാ മതിലിന് ഒന്നും സംഭവിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യം വനിതാ മതിലിന് പിന്തുണയറിയിച്ച മഞ്ജു പിന്നീട് നിലപാട് മാറ്റിയിരുന്നു.വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്. കലയാണ് തന്റെ രാഷ്ട്രീയമെന്നും അതിനപ്പുറം തനിക്കൊന്നുമില്ലെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Post Your Comments