തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആർ ടി സിയിലെ 3,862 എം പാനൽ കണ്ടക്ടർമാരെ ഇന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്കാണ് ലോംഗ് മാർച്ച് നടത്തുന്നത്.
അതേസമയം കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടി സർക്കാർ ഇന്ന് തുടങ്ങും.അതിനിടെ എം പാനൽ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുളള വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
എന്നാൽ കോടതി ഉത്തരവാണെന്ന് പറഞ്ഞ് കെ എസ് ആർ ടി സി മാനേജ്മെന്‍റ് കൈ മലർത്തുമ്പോൾ മാനേജ്മെന്‍റ് കാര്യമായി വാദിച്ചിലലെന്ന പരാതി ജീവനക്കാർക്കുണ്ട്. സ്ഥിരം കണ്ടക്ടർമാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും പലയിടത്തും സർവ്വീസ് മുടങ്ങാനാണ് സാധ്യത.
Post Your Comments