എറണാകുളം : കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസുമായി ബന്ധപെട്ടു നടി ലീന മരിയ പോൾ മൊഴി നൽകി. കൊച്ചിയിൽ രഹസ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്. ജീവന് ഭീഷണിയുണ്ട്. പുറത്ത് ഇറങ്ങാന്‍ പേടിയാണ്. മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേരില്‍ ഭീഷണിയുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭീഷണി തുടര്‍ന്നിരുന്നെന്നും 25 കോടി രൂപ വരെ ആവശ്യപ്പെട്ട് രവി പൂജാരിയുടെ പേരിൽ നെറ്റ് കോളുകളായാണ് ഭീഷണി വന്നിരുന്നതെന്നും നടി മൊഴി നല്‍കി. അതേസമയം പുറത്ത് ഇറങ്ങാന്‍ പേടി ആണെന്നും തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടി പൊലീസിന് പരാതി നൽകി. പരാതിയുടെ പകർപ്പ് പ്രമുഖ മലയാളം വാർത്ത ചാനലിന് ലഭിച്ചു.
Post Your Comments