കാസര്‍കോഡ്: തെലുങ്കാന സ്വദേശി ഗന്തോട്ടി നാഗരാജുവിനെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരെയാണ് സര്‍വ്വകലാശാല ഇംഗ്ളീഷ് താരതമ്യ സാഹിത്യ പഠന മേധാവി ഡോ. പ്രസാദ് പന്ന്യനെതിരെ കേരള കേന്ദ്രസര്‍വകലാശാല നടപടിയെടുത്തത്. സസ്പെന്‍ഷന്‍ നടപടിയെത്തുടര്‍ന്ന് പ്രസാദ് ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് കോടതി വിധി വന്നത്. പന്ന്യനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ഹെെക്കോടതി ഉത്തരവിട്ടു.
ഹോസ്റ്റലിലെ അഗ്നിശമന ഉപകരണത്തിന്‍റെ 200 രൂപ മാത്രം വില വരുന്ന ഗ്ളാസ് പൊട്ടിച്ച വിഷയം സര്‍വകലാശാലക്ക് അകത്ത് തന്നെ തീര്‍ക്കാവുന്നതാണെന്നാണ് ഡോ. പ്രസാദ് പോസ്റ്റില്‍ കുറിച്ചത്. എന്നാല്‍ ഇതിനെതിരെ ഡിപ്പാര്‍ട്ട്മെന്‍റിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. വെള്ളിക്കീല്‍ രാഘവന്‍ നല്‍കിയ പരാതിയിലാണ് സര്‍വകലാശാല നടപടിയെടുത്തത്.
സെപ്തംബര്‍ ഏഴാം തിയ്യതി ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്ത പന്ന്യനെ ഏത്രയും പെട്ടെന്ന് തിരികെ നിയമിക്കണമെന്നാണ് ഹെെക്കോടതി ഉത്തരവ്.
Post Your Comments