
തിരുവനന്തപുരം: കരിക്കകം വാഹന അപകടത്തെ തുടര്‍ന്ന് 7 വര്‍ഷമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഇര്‍ഫാന്‍ മരിച്ചു. 2011 ഫെബ്രുവരി 17ന് സ്കൂള്‍ വാൻ കരിക്കകത്തിന് സമീപം പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് ആറ് കുട്ടികളും ആയയുമാണ് മരിച്ചത്. അന്ന് രക്ഷപെട്ട ഇര്‍ഫാന്‍ അപ്പോൾ മുതല്‍ ചികിത്സയില്‍ ആയിരുന്നു.
തിരുവനന്തപുരം പേട്ട ലിറ്റില്‍ ഹേര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രയാണ് ദുരന്തമായത്. സങ്കീര്‍ണ്ണമായ ചികിത്സകളുടെയും ഫലമായി ഇര്‍ഫാന്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു.സ്‌കൂള്‍ ബസിന്റെ അമിതവേഗമായിരുന്നു നിയന്ത്രണം വിട്ട് പാര്‍വതിപുത്തനാറില്‍ പതിക്കാനിടയാക്കിയത്.
Post Your Comments