തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരായ സസ്പെന്‍ഷന്‍ നീട്ടാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും കേന്ദ്രം അനുമതി നൽകില്ലെന്ന് സൂചന. ഇതോടെ ജേക്കബ് തോമസിനെ പുറത്തു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഇനി കഴിയില്ല. ഇതോടെ തസ്തിക കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഐഎംജിയുടെ ഡയറക്ടറായി ഇരിക്കെയാണ് ജേക്കബ് തോമസിനെ സസ്‌പെന്റെ് ചെയ്തത്. ഈ പദവിയില്‍ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇവിടേക്ക് ജേക്കബ് തോമസിനെ തിരികെ നിയമിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു പദവി കണ്ടെത്താനുള്ള നീക്കം. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയത്.സര്‍ക്കാര്‍ അനുമതി കൂടാതെ പുസ്തകം എഴുതിയത് ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. നേരത്തെയുള്ള സസ്പെന്‍ഷന്‍ നടപടി നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം തള്ളിയിരുന്നു.
ചട്ടപ്രകാരം ഒരു വര്‍ഷം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ സര്‍ക്കാരിന് പുറത്ത് നിര്‍ത്താം. അതിന് ശേഷം സസ്പെന്‍ഷന്‍ കാലാവധി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഇതാണ് സംസ്ഥാന സർക്കാരിന് വെല്ലുവിളിയാകുന്നത്.
Post Your Comments