മോദി സര്‍ക്കാരിന്റെ കരുത്തില്‍ ഓഹരി വിപണി വീണ്ടും കുതിക്കാനൊരുങ്ങുന്നു. ആര്‍.ബി.ഐ ഗവര്‍ണറുടെ സ്ഥാനത്ത് നിന്നും ഊര്‍ജിത് പട്ടേല്‍ രാജിവെച്ചത് സര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള അകലം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ സൂചനയായി ഓഹരി വിപണി കഴിഞ്ഞ ചൊവ്വാഴ്ച ശക്തമായ ഒരു മുന്നേറ്റമാണ് നടത്തിയത്. വിപണിയില്‍ കുറച്ച് നാളത്തേക്ക് ഇടിവ് പ്രകടമായെങ്കില്‍ കഴിഞ്ഞയാഴ്ച വിപണി ഉയര്‍ച്ചയുടെ പാതയിലേക്ക് തിരിച്ച് വരികയായിരുന്നു.
പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി വന്നിരിക്കുന്ന ശക്തി കാന്ത ദാസ് കേന്ദ്രത്തിന്റെ നടപടികളുമായി ഒത്തുപോകുന്നയാളാണ്. കൂടാതെ അദ്ദേഹത്തിന്റെ നിലപാടുകള്‍ പൊതുവെ ബാങ്കുകള്‍ക്കും പൊതുമേഖല ബാങ്കുകള്‍ക്കു പ്രത്യേകിച്ചും ഗുണകരമായിരിക്കും എന്നു വിപണി വിലയിരുത്തുന്നു. അതിനാല്‍ എസ്.ബി.ഐ ഒരു ദീര്‍ഘകാല നിക്ഷേപ ഓഹരിയായി കണക്കാക്കാവുന്നതാണ്.
ആര്‍.ബി.ഐയും കേന്ദ്രവും തമ്മിലുള്ള അകലം കുറയുന്നതിന്റെ കൂടെ പണപ്പെരുപ്പം കുറഞ്ഞതും ഓഹരി വിപണിക്ക് നേട്ടമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അതേസമയം ചില്ലറ വിപണി മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം സര്‍ക്കാര്‍ അനുവദിക്കുമെന്ന വാര്‍ത്തയും വിപണിക്ക് കരുത്ത് പകരുന്ന ഒന്നാണ്. അതേസമയം ചില്ലറ വിപണി മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം സര്‍ക്കാര്‍ അനുവദിക്കുമെന്ന വാര്‍ത്തയും വിപണിക്ക് കരുത്ത് പകരുന്ന ഒന്നാണ്.
Post Your Comments