മുംബൈ: മുംബൈയിലെ അന്ധേരിയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 6 പേര് മരിച്ചതായി റിപ്പോര്‍ട്ട്. 147 ഒാളം പേര്‍ക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റിട്ടുണ്ട്. നൂറില്‍പ്പരം പേരെ അപകട സ്ഥലത്ത് നിന്ന് രക്ഷിച്ചതായി ദുരന്തനിവാരണ സംഘം അറിയിച്ചു. മുംബെയിലെ ഇ.എസ്. എെ. സി കാമ്കാര് ആശുപത്രിലാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍
വൈകീട്ട് നാല് മണിയോടെ അന്ധേരിയിലെ മരോളിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നാലാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. പത്തോളം അഗ്നിശമന യൂണിറ്റുകളാണ് തീ കെടുത്തുന്നതിനായി യത്നിച്ച് കൊണ്ടിരിക്കുന്നത് . നിലവിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Post Your Comments