Latest NewsKerala

ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ; നി​യ​മ ന​ട​പ​ടി തു​ട​രു​മെ​ന്ന് ത​ച്ച​ങ്ക​രി

കൊ​ച്ചി: എം​ പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെയ്യുന്നതെന്ന് കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കും. എ​ന്നാ​ല്‍ നി​യ​മ ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.കെ​എ​സ്‌ആ​ര്‍​ടി​സി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ കോ​ട​തി​യെ അ​റി​യി​ക്കും. ഇ​പ്പോ​ഴു​ള്ള​ത് താ​ത്കാ​ലി​ക പി​ന്‍​മാ​റ്റം മാ​ത്ര​മാ​ണെ​ന്നും ടോ​മി​ന്‍ ത​ച്ച​ങ്ക​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

താൽക്കാലിക ജീവനക്കാരെ ഉടനെ പിരിച്ചുവിടണം. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ഉന്നത തലത്തിൽ ഇരിക്കുന്നവര പിരിച്ചു വിടാൻ അറിയാമെന്ന് ഹൈക്കോടതി കെ​എ​സ്‌ആ​ര്‍​ടി​സിയോട് വ്യക്തമാക്കിയിരുന്നു. ഒരു താൽക്കാലിക ജീവനക്കാരൻ പോലും ജോലി ചെയ്യുന്നില്ലെന്ന് കെഎസ് ആർടിസി ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു. അതേസമയം താൽക്കാലിക ജീവക്കാർ സമർപ്പിച്ച ഹർജി കോടതി കേൾക്കാൻ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button