കൊച്ചി: എം പാനല്‍ ജീവനക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കും. എന്നാല്‍ നിയമ നടപടി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധികള്‍ കോടതിയെ അറിയിക്കും. ഇപ്പോഴുള്ളത് താത്കാലിക പിന്മാറ്റം മാത്രമാണെന്നും ടോമിന് തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
താൽക്കാലിക ജീവനക്കാരെ ഉടനെ പിരിച്ചുവിടണം. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ഉന്നത തലത്തിൽ ഇരിക്കുന്നവര പിരിച്ചു വിടാൻ അറിയാമെന്ന് ഹൈക്കോടതി കെഎസ്ആര്‍ടിസിയോട് വ്യക്തമാക്കിയിരുന്നു. ഒരു താൽക്കാലിക ജീവനക്കാരൻ പോലും ജോലി ചെയ്യുന്നില്ലെന്ന് കെഎസ് ആർടിസി ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു. അതേസമയം താൽക്കാലിക ജീവക്കാർ സമർപ്പിച്ച ഹർജി കോടതി കേൾക്കാൻ തയ്യാറായില്ല.
Post Your Comments