തൃക്കാക്കര: മയക്കുമരുന്ന് കേസില്‍ സിനിമാ നടിയും ഡ്രൈവറും അറസ്റ്റിലായി. സിനിമ-സീരിയല്‍ താരം തിരുവനന്തപുരം പുതുവല്‍ പുരയിടത്തില്‍ അശ്വതി ബാബു (22), സഹായിയും ഡ്രൈവറുമായ കോട്ടയം സ്വദേശി പറയന്തറ വീട്ടില്‍ ബിനോ എബ്രഹാം (38) എന്നിവരാണ് കുടുങ്ങിയത്.
അമ്മയോടൊപ്പം അശ്വതി ബാബു താമസിച്ചിരുന്ന കാക്കനാട് പാലച്ചുവട് ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്ളാറ്റിന്റെ പാര്‍ക്കിംഗില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ തൃക്കാക്കര എസ്.ഐ എ.എന്‍. ഷാജു, ഷാഡോ എസ്.ഐ ബിബിന്‍ എന്നിവര്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
നാല് ഗ്രാം എം.ഡി.എം.എ എന്ന ലഹരിമരുന്നും പിടിച്ചെടുത്തു. നാല് പായ്ക്കറ്റ് അശ്വതിയുടെ പക്കലും ഒരെണ്ണം ബിനോയുടെ പക്കലുമായിരുന്നു. ഗ്രാമിന് 2000 രൂപയാണ് ഇതിന് വില. ബംഗളൂരുവില്‍ നിന്ന് വില്പനയ്ക്കായി ബിനോ എബ്രഹാം കൊണ്ടുവന്നതാണ് എം.ഡി.എം.എ.
നടിയുടെ ഫ്ളാറ്റിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിദേശ രാജ്യങ്ങളിലും അശ്വതി ബാബുവിനെതിരെ ക്രിമിനല്‍ കേസുകളുള്ളതായാണ് സൂചന.
Post Your Comments