തിരുവനന്തപുരം: കവിയൂര്‍ കൂട്ട ആത്മഹത്യാക്കേസില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കവിയൂര്‍ കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് സിബിഐ സംഘം നേരത്തേ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഡിസംബര്‍ 17-നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടത്. നേരത്തേ മൂന്ന് തവണയും സിബിഐ സംഘം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തിങ്കളാഴ്ച പരിഗണിക്കും.
കവിയൂര്‍ ശ്രീവല്ലഭ ക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരിയെയും കുടുംബത്തെയും 2004 സെപ്റ്റംബര്‍ 28നാണ് വാടക വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നാരാണയന് നമ്പൂതിരി തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭനയും മൂന്ന് മക്കളും വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു.
കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാ നായരായിരുന്നു കേസിലെ ഏക പ്രതി. നാരായണന് നമ്ബൂതിരിയുടെ മകളെ ലതാ നായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം.
Post Your Comments