ലഖ്‌നൗ: പതിനെട്ട് മാസം പ്രായമായ കുഞ്ഞിനെ ദുര്‍മന്ത്രവാദത്തിനായി അമ്മ തല്ലിക്കൊന്നു. സോനം എന്ന പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ദുര്‍മന്ത്രവാദത്തിനായാണ് കുഞ്ഞിനെ അമ്മ ഗീതാദേവി കൊന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍.
ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ പറയുന്നതിനോട് പോലീസും യോജിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ കാര്യ അമ്മയായ ഗീതാദേവി നിഷേധിച്ചു. കഠിനമായ തണുപ്പ് കാരണമാണ് കുഞ്ഞ് മരിച്ചതെന്നാണ് അവരുടെ പക്ഷം. കുട്ടിയുടെ ദേഹത്ത് കണ്ട മുറിപ്പാടുകള്‍ കാരണം ഇക്കാര്യം പൊലീസ് കണക്കിലെടുത്തിട്ടില്ല.ഉ ത്തര്‍പ്രദേശിലെ താജ്പുരിലെ ഒരു ഗ്രാമത്തിലാണ് സംഭവം
Post Your Comments