റായ്പൂര്‍ : ഛത്തീസ്ഖഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപേഷ് ബാഗലിന് സെക്സ് ടേപ്പ് കേസില്‍ 14 ദിവസം ജുഡീഷ്യല്‍ തടവ് അനുഭവിക്കേണ്ടി വന്നിരുന്നു. ബിജെപി മന്ത്രിയായ രാജേഷ് മുനാറ്റിന്‍റെ വ്യാജ സെക്സ് വിഡിയോ സിഡി പ്രചരിപ്പിച്ചു എന്ന കേസിലാണ് ബാഗലിനെ ജൂഡിഷ്യല്‍ കസ്റ്റഡിയിലെടുത്തത്.
ഈ വര്‍ഷം ഏപ്രിലില്‍ ഇദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും വിശ്വസ്തനുമായ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വെര്‍മ്മയെ ഛത്തീസ്ഖഡ് പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാളുടെ പക്കല്‍ നിന്നും ബിജെപി മന്ത്രിയുടെ വ്യാജമായ സെക്സ് വീഡിയോ സിഡി പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് സിഡി പ്രചരിപ്പിച്ചെന്ന കേസില്‍ ബാഗലിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ബിജെപി മന്ത്രിയുടെ വ്യാജ സെക്സ് വീഡിയോ സിഡി പ്രചരിപ്പിച്ചെന്ന കേസില്‍ ബാഗലിന് പങ്കുണ്ടെന്ന് കാണിച്ച് സിബിഎെയും ബാഗലിനെ പ്രതിചേര്‍ത്ത് കുറ്റംപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 14 ദിവസം ബാഗലിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു. കേസില്‍ തനിക്ക് പങ്കില്ലെന്ന് ബാഗല്‍ പറഞ്ഞു.
തുടര്‍ന്ന് തന്‍റെ നിരപരാദിത്വം തെളിയുന്നതിനായി അദ്ദേഹം ജയിലില്‍ സത്യവ്രതം അനുഷ്ഠിച്ചു. ജാമ്യത്തിന് സ്വന്തം ഇഷ്ടപ്രകാരം അപേക്ഷിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല . അവസാനം കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം ജാമ്യപേക്ഷ നല്‍കിയത് .
Post Your Comments