Latest NewsIndia

രമണ്‍ സിങ് തുടക്കമിട്ട പദ്ധതികള്‍ താത്കാലികമായി നിര്‍ത്തിവച്ച് പുതിയ മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍

റായ്പൂര്‍: ഛത്തീസ്ഗഢില്‍ രമണ്‍ സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് ഫോണ്‍ പദ്ധതി താത്കാലികമായി നിര്‍ത്തി വെച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍.സഞ്ചാര്‍ ക്രാന്തി യോജന പ്രകാരമുള്ള സ്മാര്‍ട്ട് ഫോണ്‍ വിതരണ പദ്ധതി ഇനിയൊരു ഉത്തരവുണ്ടാകും വരെ നിര്‍ത്തിവെക്കുന്നതായി അറിയിച്ചു .അഞ്ചു മില്യണ്‍ കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതാണ് പദ്ധതി. നിയമസഭാ തെഞ്ഞെടുപ്പിന് ആറുമാസം മുമ്പാണ് രമണ്‍ സിങ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.

എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ വിതരണത്തിന് കമ്പനിയെ തെരഞ്ഞെടുത്തത് അടക്കം ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ടെന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫോണ്‍ വിതരണത്തിനുള്ള ടെന്‍ഡര്‍ സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കും വരെ പദ്ധതി നിര്‍ത്തിവെക്കുകയാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ഇതുവരെ രണ്ടു മില്യണ്‍ സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇവയില്‍ ചിലതിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ട് ഇവ പരിഹരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button