റായ്പൂര്‍: ഛത്തീസ്ഗഡ് പിസിസി അധ്യക്ഷ പദവി വഹിക്കുന്ന ഭൂപേഷ് ബാഗല്‍ ഇനി മുഖ്യമന്ത്രി പദവി കൂടി അലങ്കരിക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഭൂപേഷ് ബാഗല്‍, അമ്ബികര്‍പൂര്‍ എംഎല്‍എ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നു.
No matter how brilliant your mind or strategy, if you’re playing a solo game, you’ll always lose out to a team.
– Reid Hoffman pic.twitter.com/TL5rPwiCDX
— Rahul Gandhi (@RahulGandhi) December 15, 2018
90 അംഗ നിയമസഭയില്‍ 68 സീറ്റും വിജയിച്ചാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ ഭരണക്കൊടി പാറിച്ചത്. മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ടുമാണ് മുഖ്യമന്ത്രിമാര്‍. വിജയത്തിന് അനുബന്ധമായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് പാലിക്കാനൊരുങ്ങുകയാണ്.
Post Your Comments