![](/wp-content/uploads/2018/12/download-2-9.jpg)
ആലപ്പുഴ: വനിതാമതില്‍ സംബന്ധിച്ച് വീണ്ടും വിവാദപ്രസ്ഥാവനയിറക്കി ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍, മുസ്ലീം സംഘടനകള്‍ നവോത്ഥാന കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ നവോത്ഥാനത്തില്‍ ഈ സമുദായത്തില്‍പ്പെട്ടവരും പങ്കാളികളായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നും ഇക്കാര്യത്തില്‍ എസ്എന്‍ഡിപി ഒറ്റക്കെട്ടാണെന്നും തുഷാര്‍ വെള്ളാപ്പള്ളിയടക്കം എല്ലാവരും ഇതിനോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ മതിലുമായി ബന്ധപ്പെട്ട് തനിക്ക് നേരെ വിമര്‍ശനം ഉന്നയിക്കുന്നവരാണ് ഏറ്റവും വലിയ വര്‍ഗീയ വാദികളെന്നും ചെന്നിത്തലയ്ക്കും മുനീറിനും വര്‍ഗീയതയെ കുറിച്ച് പറയാന്‍ യോഗ്യതയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments