KeralaLatest News

അയോധ്യയിലെ ക്ഷേത്രങ്ങളടക്കം പഴകിയ കെട്ടിടങ്ങൾ പൊളിക്കാൻ നോട്ടീസ്

അയോധ്യ: അയോധ്യയിലെ ആരാധനാലയങ്ങളടക്കം പഴകിയതും അപകട ഭീഷണിയിലായതുമായ 176 കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയോ പുതുക്കി പണിയുകയോ ചെയ്യാൻ മുനിസിപ്പൽ കോർപറേഷന്റെ നോട്ടീസ്.

ഹനുമാന്റെയും രാമന്റെയുമടക്കം നൂറു ക്ഷേത്രങ്ങളും ധർമ്മ ശാലകളും ഭക്തർക്കുള്ള വിശ്രമ കേന്ദ്രങ്ങളും വീടുകളും ഇതിലുൾപ്പെടും. ക്ഷേത്രമായാലും താമസ കേന്ദ്രങ്ങളായാലും ആളുകൾക്ക് അത് നവീകരിക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യാമെന്ന് എ.എം.സി കമ്മീഷണർ ആർ.എസ് ഗുപ്ത പറഞ്ഞു.

പൊളിച്ചുമാറ്റാൻ ആവശ്യമെങ്കിൽ എ.എം.സിയുടെ സഹായം തേടാമെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button