ഹൈദരാബാദ്: ഇന്ത്യയിൽ ആദ്യ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സെന്റര്‍ ആരംഭിച്ച് ഓപ്പോ. ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലാണ് ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ആര്‍&ഡി സെന്റര്‍ ഓപ്പോ തുറന്നത്. നിലവില്‍ ഇവിടെ ഡെവലപ്പ്‌മെന്റ് വിഭാഗത്തില്‍ 50 പേരും ഗുണമേന്മാ നിയന്ത്രണ വിഭാഗത്തില്‍ 50 പേരുമാണുള്ളതെന്നും അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 500 ഓളം പേരെ ഇവിടെ നിയമിക്കാൻ ഉദ്ദേശിക്കുന്നത്.
നിര്‍മിതബുദ്ധി ക്യാമറ, അതിവേഗ ചാര്‍ജിങ് സാങ്കേതികവിദ്യ, 5 ജി എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാവും ആര്‍&ഡി സെന്ററിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ഇന്ത്യന്‍ വിപണിയില്‍ പ്രാദേശിക തലത്തില്‍ ആവശ്യമായ ഫീച്ചറുകള്‍ക്കായി പുതിയതായി ആരംഭിച്ചിരിക്കുന്ന ആര്‍ & ഡി സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് സെന്റര്‍ മേധാവിയും വൈസ് പ്രസിഡന്റുമായ തസ്ലീം ആരിഫ് വ്യക്തമാക്കി.
ഓപ്പോയുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍&ഡി സെന്ററുകളില്‍ 3000 എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. വരും വര്‍ഷം റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റിന് വേണ്ടി 10000 കോടിയിലധികം രൂപ ചെലവഴിക്കാനാണ് കമ്പനിയുടെ പദ്ധതി.
Post Your Comments