മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ ജനുവരി 12ന്. ഇതിനോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. രക്തദാനം, ഭക്ഷണ വിതരണം തുടങ്ങിയ പരിപാടികള്‍ നടക്കും. എം.കെ.സി.എയുടെ എല്ലാ വിജയത്തിനും കാരണം ഇതിലുള്ള അംഗങ്ങളുടെ ഒത്തൊരുമയാണെന്ന് പ്രസിഡന്റ് ജിജി അബ്രാഹം പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങള്‍ സീറോ മലബാര്‍ വികാരി ജനറാള്‍ ഫാ സജി മലയില്‍ പുത്തെന്‍പുരയിലിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോട് പരിപാടിക്ക് തുടക്കം കുറിക്കുക. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനത്തില്‍ യു കെ കെ സി എയു ടെ സെന്‍ട്രല്‍ കമ്മറ്റി മെമ്പേഴ്സും യു കെ വിമന്‍സ് ലീഗിന്റെ ദേശിയ ഭാരവാഗികള്‍ പങ്കെടുക്കും. നിരവധി കലാപാരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനെത്തും.
Leave a Comment