ബന്‍ഗാവ് : ലക് ഷറെ തോയ്ബ ഭീകരന്‍ ഷെയ്ഖ് അബ്ദുളള നയീം എന്ന എസ് കെ സമീറിന് ബന്‍ഗാവ് ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ഇയാള്‍ 50,000 രൂപ പിഴയും അടക്കണം. ബന്‍ഗാവ് അതിവേഗ കോടതി അഡീഷണല്‍ ഡിസ്ട്രിക്ക് സെഷന്‍സ് ജഡ്ജി ബിനോയ് കുമാര്‍ പഫക്കാണ് ശിക്ഷ വിധിച്ചത്.
സമീര്‍ കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുളള കുറ്റം. ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരില്‍ സമീര്‍ ഉള്‍പ്പെടെ 4 പേരെ 2007 ലാണ് ബിഎസ്എഫ് പിടികൂടിയത്.
Post Your Comments