ന്യൂ ഇയർ കെങ്കേമമായി ആഘോഷിക്കുന്ന ഒരു രാജ്യമാണ് ജപ്പാൻ. ഇവരുടെ ആഘോഷത്തിലെ പ്രധാന ഇനം ഭക്ഷ്യവിഭവമേളയാണ്. ‘ഒസെഷി’ എന്നാണ് ഇതിന്റെ പേര്. ജനുവരി ഒന്നിന് നടക്കുന്ന ഭക്ഷ്യവിഭവമേളയിൽ പുഴുങ്ങിയ കടൽ വിഭവങ്ങൾ, മത്സ്യംകൊണ്ടുള്ള കട്ലറ്റുകളും കേക്കുകളും, മധുരക്കിഴങ്ങും കശുവണ്ടിയും ചേർത്തുണ്ടാക്കുന്ന പ്രത്യേക ഭക്ഷണം, സോയാബീൻ സൂപ്പ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
പുതുവർഷദിനത്തിൽ കുട്ടികൾക്ക് കൈനീട്ടം നൽകുന്ന ചടങ്ങും ആഘോഷങ്ങളിൽപ്പെടുന്നു. ‘ഓട്ടോഷിഡാമ’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കുട്ടികളുടെ പ്രായത്തിനനുസരിച്ചാണ് ’കൈനീട്ടം’ നൽകുന്നത്. ‘പോഷിബുകുറോ’ എന്നറിയപ്പെടുന്ന അലങ്കരിച്ച കവറിലാണ് പണം കൊടുക്കുന്നത്. ഏറ്റവും കൂടിയ കൈനീട്ടം 10,000 യെൻ ആയിരിക്കും.
Leave a Comment