Latest NewsSaudi ArabiaGulf

അഞ്ഞൂറിലധികം വിദ്യാഭ്യാസ പദ്ധതികളുടെ കരാറുകള്‍ റദ്ദാക്കി സൗദി

സൗദി അറേബ്യ: സൗദിയില്‍ അഞ്ഞൂറിലധികം വിദ്യാഭ്യാസ പദ്ധതികളുടെ കരാറുകള്‍ റദ്ദാക്കി. പദ്ധതി കൃത്യസമയം കൊണ്ട് പൂര്‍ത്തിയാക്കാത്തതാണ് കാരണം. പിന്‍വലിച്ച പദ്ധതികള്‍ യോഗ്യരായ പുതിയ കരാര്‍ കമ്പനികളെ ഏല്‍പ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

വിവിധ പ്രദേശങ്ങളിലേക്കും ഗവര്‍ണ്ണറേറ്റുകളിലേക്കുമായി പ്രഖ്യാപിച്ചിരുന്ന 3 ബില്ല്യണ്‍ റിയാലിന്റെ വിദ്യാഭ്യാസ കരാറുകളാണ് മന്ത്രാലയം റദ്ദാക്കിയത്. 187 കോടി (1870,000,000) റിയാലിന്റെ 360 പദ്ധതികളാണ് ഒന്നാമത്തേത്. നിര്‍മാണ മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണിത്. 130 കോടി റിയാലിന്റെ (1300,000,000) 150 പദ്ധതികള്‍ വേറെയും റദ്ദാക്കി. പ്രതീക്ഷിക്കുന്ന രീതിയില്‍ പദ്ധതി കൃത്യസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന കമ്പനികളെ ഏല്‍പ്പിക്കുന്നതിലൂടെ റദ്ധാക്കിയ കരാറുകള്‍ തിരികെ കൊണ്ടുവരാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button