Festivals

നമ്മെ അമ്പരപ്പിക്കുന്ന ചില പുതുവത്സര ആഘോഷങ്ങൾ ഇവയൊക്കെ

പുതുവർഷത്തിലേക്ക് കടക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഈ വേളയിൽ നമ്മെ അമ്പരപ്പിക്കുന്നതും വ്യത്യസ്തതായാർന്ന രീതിയിലുമാണ് പലയിടങ്ങളിലും പുതുവർഷത്തെ വരവേൽക്കുന്നത്. അത്തരത്തിലുള്ള ചില ആഘോഷ രീതികളുടെ വിവരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ന്യൂഇയര്‍ രാവില്‍ വെള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ബ്രസീലിലെ പ്രധാന പുതുവത്സര ചടങ്ങുകളിലൊന്നാണ്. ദുരാത്മാക്കളില്‍ നിന്നു രക്ഷനേടാൻ വേണ്ടിയുള്ള ഒരാചാരമെന്നു പറയപ്പെടുന്നു. ഇത് കൂടാതെ ആഴ്ചയിലെ ഓരോ ദിവസത്തിനു വേണ്ടി കടല്‍ത്തിരമാലകള്‍ക്കു മുകളിലൂടെ ചാടുന്നതും ഇതോടൊപ്പം കടലിലേക്ക് പൂക്കൾ എറിയുന്നതുമാണ് ഏറെ വ്യത്യസ്തമായ ഇവിടത്തെ മറ്റൊരാചാരം.

പുതുവർഷത്തിലെ 12 മാസങ്ങള്‍ സമൃദ്ധിയുടേതായിരിക്കാൻ ചിലിയിൽ അര്‍ധരാത്രിയില്‍ ഒരു സ്പൂണ്‍ ലെന്റില്‍സ്( ഒരുതരം പയര്‍) കഴിക്കുന്നതും ഷൂസിനകത്ത് പണം നിക്ഷേപിക്കുന്നതും പതിവാണ്. ധീരന്മാര്‍ തങ്ങളുടെ കാമുകിയുടെ കൂടെ ശ്മശാനത്തിൽ ന്യൂഇയര്‍ ആഘോഷിക്കുന്നത് ഇവിടത്തെ മറ്റൊരു രസകരമായ ചടങ്ങാണ്.

സഞ്ചാര താത്പര്യമുള്ളവർക്ക് ക്യൂബയിൽ പുതുവർഷ രാവ് ഒരനുഗ്രഹമാണ്. ന്യൂഇയറിലേലേക്കുള്ള മണി മുഴങ്ങും നേരം ഒരു സ്യൂട്ട്‌കേസുമെടുത്ത് വീടിനെ വലം വച്ചാൽ പുതുവര്‍ഷത്തില്‍ യാത്ര ചെയ്യാനുള്ള ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്നു ഇവിടത്തുകാർ വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ . വീടു തൂത്തുവാരുന്നതും ജനാലയില്‍ വെള്ളമൊഴിക്കുന്നതും ഭാഗ്യം കൊണ്ടുവരുമെന്നും ഇവർ വിശ്വസിക്കുന്നു

ഏറെ പുതുമ നിറഞ്ഞ ആഘോഷമായിരിക്കും ഇക്വഡോറിലേതു. രാഷ്ട്രീയക്കാരുടെയോ തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെയോ പാവകള്‍ക്ക് അര്‍ധരാത്രിയില്‍ തീ കൊളുത്തിയാകും ന്യൂഇയർ ആഘോഷങ്ങൾക്ക് തുടക്കമിടുക. കഴിഞ്ഞ കാലത്തെ നെഗറ്റീവ് എനര്‍ജി അകന്നു പോകാനാണ് ഇങ്ങനെയുള്ള ഒരാചാരം ഇവിടെ നടത്തുന്നത്(പനാമ, പരഗ്വായ്, കൊളംബിയ എന്നിവിടങ്ങളിലും ഈ പ്രചാരമുണ്ട്). കൂടാതെ വീടിന്റെ പല ഭാഗത്തായി പണം ഒളിപ്പിച്ചു വയ്ക്കുന്നത് പുതുവര്‍ഷത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്നു ഇവർ വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button