ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് ആം ആദ്മി പാര്‍ട്ടിക്കും ക്ഷണം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി ക്ഷണിച്ചതായി ആം ആദ്മി എം.പി സഞ്ജയ് സിങ് ആണ് അറിയിച്ചത്. കേജ്രിവാളിനെ പ്രതിനിധീകരിച്ച് താനാകും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി എ.എ.പി സഖ്യമായി മത്സരിക്കുമെന്ന് കൂട്ടിവായിക്കേണ്ടെന്നും സജ്ഞയ് സിങ് പറഞ്ഞു. രാജസ്ഥാനില്‍ അശോക് ഗഹ്ലോതും മധ്യപ്രദേശില്‍ കമല്‍നാഥും ഛത്തീസ്ഗഢില്‍ ഭൂപേഷ് ഭഗേലുമാണ് തിങ്കാളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്.
Post Your Comments