ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ‘ജിംഗിള്‍ ബെല്‍സ്’ എന്ന പേരില്‍് ക്രിിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. പ്രമുഖ ഗായകരായ റോഷന്‍ മാമ്മന്‍, പ്രമോദ് പരമേശ്വരന്‍ എന്നിവരുടെ ക്രിസ്മസ് ഗാനങ്ങളോടെയാണ് പരിപാടി തുടങ്ങിയത്. ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിന് ന്യൂജേഴ്‌സിയില്‍ എഡിസണിലുള്ള എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വിറ്റ് ഹാളില്‍ വച്ചായിരുന്നു പരിപാടി. ഉദ്ഘാടന ചടങ്ങില്‍ കാന്‍ജ് പ്രസിഡന്റ് ജെയിംസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. പൊതുയോഗത്തില്‍ സെക്രട്ടറി ദീപ്തി നായര്‍ ഏവരെയും ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്തു.
കലാപരിപാടിയുടെ തുടക്കം മുതല്‍ അവസാനം വരെ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. അതേസമയം 2018ലെ കാജിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വേദിയില്‍ വിശദീകരിച്ചു. സംഘടനയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും സഹായിച്ചു കൂടെയുണ്ടായിരുന്ന ഓരോരുത്തര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു. കൂടാതെ 2018 കാന്‍ജ് ടീമിന്റെ സ്വപ്‌ന പദ്ധതിയായ കാന്‍ജ് കെയര്‍ എന്ന നിര്‍ധനര്‍ക്ക് വേണ്ടിയുള്ള ഭവന നിര്‍മാണ പദ്ധതിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫണ്ട് റൈസിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, ദിലീപ് വര്‍ഗീസ്, ജിബി തോമസ് മോളൊപ്പറമ്പില്‍, റോയ് മാത്യു തുടങ്ങിയവര്‍ക്കും നന്ദി അറിയിച്ചു.
നൃത്ത നൃത്യങ്ങളും പാട്ടുകളും കാന്‍ജ് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. നിരവധി സമ്മാനങ്ങളുമായി വേദിയിലെത്തിയ സാന്റാക്ലോസ്, എട്ടുവീട്ടില്‍ ബോയ്‌സ് അവതരിപ്പിച്ച ഡാന്‍സ്, ജൂഡി പോളിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ ഒക്കെ അതിഥികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ട്രഷറര്‍ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജയന്‍ എം. ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സഞ്ജീവ്കുമാര്‍ കൃഷ്ണന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ജൂഡി പോള്‍ (യൂത്ത് അഫയേഴ്‌സ്), സൗമ്യ റാണ (കള്‍ച്ചറല്‍ അഫയേഴ്‌സ്), സ്വപ്ന രാജേഷ് (എക്‌സ് ഒഫീഷ്യല്‍), ബസന്ത് എബ്രഹാം (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), തുടങ്ങിയവര്‍ ഏവര്‍ക്കും ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്നു.
Post Your Comments