ആലപ്പുഴ : പ്രളയത്തിൽ തകർന്ന 10 അങ്കണവാടികൾ പുനർനിർമ്മിക്കാനൊരുങ്ങി നടൻ അല്ലു അർജുൻ. പിതാവ് അല്ലു അരവിന്ദും സുഹൃത്തും ചേർന്ന് നിർമിച്ച ‘ഗീതഗോവിന്ദം’ എന്ന സിനിമയുടെ മലയാളം പകർപ്പിന്റെ ലാഭത്തിൽനിന്ന് ഇതിനായി 21 ലക്ഷം രൂപയാണ് നൽകുന്നത്.
പ്രളയ പുനരധിവാസത്തിനായുള്ള ‘ഐ ആം ഫോർ ആലപ്പി’ പദ്ധതി വഴിയാണ് അല്ലു അർജുന്റെ സഹായമെത്തുന്നത്. ഇത്തവണ നെഹ്‌റു ട്രോഫി ജലോത്സവത്തിൽ മുഖ്യാഥിതിയായി എത്തിയപ്പോൾ പുനർനിർമാണ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് അല്ലു അർജുൻ അറിയിച്ചിരുന്നെന്ന് സബ് കളക്ടർ വി.ആർ.കൃഷണ തേജ പറഞ്ഞു.
Post Your Comments