തിരുവനന്തപുരം: സംസ്ഥാന സർക്കാർ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന വനിതാ മതിലിൽ നിന്നും നടി മഞ്ജു വാര്യർ പിന്മാറി. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ അതിന് ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല.
ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നു മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നേരത്തെ വനിതാ മതിലിനു പിന്തുണയറിയിച്ച് ഫേസ്ബുക്കിൽ മഞ്ജു വാര്യര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.’നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം” എന്ന് പറയുന്ന വീഡിയോയാണ് വനിതാ മതിലിന്‍റെ പേജിൽ പോസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ :
സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.
https://www.facebook.com/theManjuWarrier/posts/945184479022547?__xts__[0]=68.ARCPRe5wOaCWbKNQU27n66_MO9eqJZ5kOqqevWESGx1PYnJHjlKwhJW-XophcSpIcHJ5V_Lr-YQDoESr2jDQS8qLiLVkIiDrtXSDf0rmyLq5DYi3Sy2LiRyxNb73hDABI6pGJS7_si4FarrIAOcZQhrzuTiMnweH3Li0k_k7nt0ZBA4Ksxd0V9soUX62iVskOTRkT_ehUU3hg0_cC0MJO40zHRt3JRULCYolDpzBkszJjTZsu72E6q-NO_VRorwkWYreeYfM7RhFmKfbbu7iN21Os0yiOxhV94IVxKGwK-o-7RFDEHpDBj0HzYRqi74bzRgQSl8IM4l_4432PBM&__tn__=-R
https://www.facebook.com/VanithaMathil/videos/219065592318954/?__xts__[0]=68.ARCGVz0j8NQwLEF0TxN5cC-aknwEiDwPpGQXKFXydM3VxgY1JtdC1Ul0qQhgSF91whf7uwmUJmG6mKpjX6HRuW8XddLEK2oZufsgySTRLTkVjJ8qk9RK3tWto3gvxxzBsFs9CChYwmN4i5zsBZvVniw-sSEIS8tBxznwfdXL5po8eknPMHlm2dMzK4eQL0SZNfe91fpkG-otPgI5it4nn-ro-xXgmG7G9sTpNoFwT52Vl2jY5XDnfdKaop6-M62sDC_W0NEiurfWq11RAVL9fOak-IrqBw8-fg81H5RnUG-gnZrCkEHrieQWy7xuKCoWAcAVaPag80EWxRD8fXyArYcGQ64tTxVE&__tn__=-R
Post Your Comments