കൊച്ചി : ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി നടി ലീന മരിയ പോള്‍. മുംബൈ അധോലോക ക്രിമിനല്‍ രവി പൂജാരിയുടേതെന്ന പേരില്‍ നാലുതവണ ഭീഷണിപ്പെടുത്തിയതായി നടി ലീനാ മരിയ പോള്‍ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു അധോലോക സംഘത്തിന്റെ ഭീഷണി. ഇതിന്റെ തുടര്‍ച്ചയാണ് ബ്യൂട്ടി സലൂണ്‍ ആക്രമണമെന്നു സംശയിക്കുന്നു. ഭീഷണിയെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നു.
അതേസമയം, കൊച്ചിയില്‍ ഇന്നലെയുണ്ടായ വെടിവയ്പില്‍ പൊലീസിന്റെ അന്വേഷണം പ്രാദേശിക ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ്. ഹവാല സംഘങ്ങളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments