വ്യത്യസ്തമായ രീതിയിലാണ് ഓരോ രാജ്യങ്ങളും പുതുവർഷത്തെ വരവേൽക്കുന്നത്. അത്തരത്തിൽ അഞ്ചു രാജ്യങ്ങളിലെ വ്യത്യസ്ത ന്യൂ ഇയർ ആഘോഷങ്ങളെ കുറിച്ച് ചുവടെ പറയുന്നു.
- സ്‌പെയിന്‍
അര്‍ധരാത്രിയിലെ മുന്തിരിതീറ്റയാണ് ഇവിടത്തെ പ്രധാന പരിപാടി. സ്‌പെയിനിലും സ്പാനിഷ് സംസാരിക്കുന്ന മറ്റു രാജ്യങ്ങളിലും നിലനില്‍ക്കുന്ന ആചാരമാണിത്. ഓരോ മണി മുഴങ്ങുമ്പോൾ ഓരോ മുന്തിരി വീതം കഴിക്കണം. ആകെ 12 മുന്തിരിയാണ് കഴിക്കേണ്ടത്. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോൾ ഓരോ മാസവും നല്ല ഭാഗ്യം കൈവരാനാണ് ഈ മുന്തിരി കഴിക്കുന്നത്.
- ഹോളണ്ട്(നെതർലാൻഡ്‌സ്)
കാര്‍ബൈഡ് ഷൂട്ടിംഗ് പ്രധാന പുതുവത്സരാഘോഷം.പാല്‍ പാട്ടകളില്‍ വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തീ കൊളുത്തി വിടുന്ന പരിപാടിയാണിത്. പല നഗരങ്ങളിലും ഇതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൗമാരക്കാര്‍ പാരമ്പര്യത്തിന്റെ ഭാഗമായി ഇന്നും ഇത് തുടരുന്നു.
ന്യൂ ഇയര്‍ ഡൈവ് :വടക്കന്‍ സമുദ്രത്തിലൂടെ ആയിരക്കണക്കിനു സാഹസികര്‍ അര്‍ധ നഗ്നരായി നീന്തുന്ന ചടങ്ങാണിത്. ഇതിനായി നിരവധിപേർ ഹോളണ്ടിൽ (നെതർലാൻഡ്‌സ്) എത്താറുണ്ട്.
- ജപ്പാന്‍
ജപ്പാനിൽ ബുദ്ധമതക്കാരുടെ പുതുവര്‍ഷ ഏറെ വ്യത്യസ്ത നിറഞ്ഞ ഒന്നാണ്. രാശിചക്രത്തിന് വലിയ സ്ഥാനമുള്ളതിനാൽ ഓരോ വര്‍ഷവും ഓരോ മൃഗത്തിന്റെ വര്‍ഷമായി കണ്ടാണ് ആഘോഷം. പുതുവര്‍ഷ രാത്രിയിലെ ക്ഷേത്ര സന്ദര്‍നത്തിനും ഏറെ പ്രാധാന്യം കൽപ്പിക്കുന്നു. . കഴിഞ്ഞ വര്‍ഷത്തെ അസ്യാസ്ഥ്യങ്ങളെല്ലാം മാറി വീടു ശുദ്ധിയാകാന്‍ അര്‍ധ രാത്രിയില്‍ ക്ഷേത്രത്തിലെ മണി 108 തവണ മുഴക്കും.
- ഗ്രീസ്
ഗ്രീസിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ന്യൂഇയര്‍ കരോൾ. കുട്ടികള്‍ പാട്ടു പാടുമ്പോള്‍ കുടുംബാംഗങ്ങളും അയല്‍ക്കാരുമെല്ലാം അവര്‍ക്ക് പണം നല്‍കും. ശേഷം ന്യൂഇയറിലേക്കുള്ള കൗണ്ട് ഡൗണ്‍ തുടങ്ങും.
- ഡെന്‍മാര്‍ക്ക്
വീടിന്റെ ഭിത്തിയില്‍ പ്ലേറ്റുകളും ഗ്ലാസുകളും വീടിന്റെ ഭിത്തിയില്‍ എറിഞ്ഞു പൊട്ടിച്ചാണ് പുതുവർഷത്തെ വരവേൽക്കുന്നതും സുഹൃത്തുക്കളോടും അയല്‍ക്കാരോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതും. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇവിടത്തെ ജനതയുടെ വിശ്വാസം. ഇതുകൂടാതെ ഒരു കസേര ഇട്ട് അതിനു മുകളില്‍ കയറി നില്‍ക്കുന്നതും പുതുവര്‍ഷം പിറന്നു കഴിയുമ്പോള്‍ അതില്‍ നിന്നിറങ്ങുന്നതുംഇവിടത്തെ മറ്റൊരു ആഘോഷമാണ്.
Post Your Comments