കൊച്ചി : മറ്റു കമ്പനികൾക്ക് പിന്നാലെ കാറുകളുടെ വിലകൂട്ടാൻ തയ്യാറെടുത്ത് നിസാന്‍. ജനുവരി മുതല്‍ നിസാന്റെയും ഡാറ്റ്സന്റെയും എല്ലാ മോഡലുകളുടെയും വില നാല് ശതമാനം വര്‍ദ്ധിക്കും. നിസാന്‍ മോട്ടേഴ്സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഹര്‍ദീപ് സിങ് ബ്രാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള വിപണിയില്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നതും, വിദേശ നാണയ വിനിമയ നിരക്കിലെ വ്യത്യാസവുമാണ് വിലവര്‍ദ്ധനയ്ക്ക് കാരണമെന്നു നിസാന്‍ മോട്ടേഴ്സ് അറിയിച്ചു.
Post Your Comments