ബെംഗളുരു: ഒല വെബ് ടാക്സിയിലെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതി. ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
മുംബൈയിലെ സ്വകാര്യ കമ്പനി സ്ഥാപക ആകാംക്ഷ ഹസാരിയാണ് കഴിഞ്ഞ ദിവസം ബെംഗളുരു എയർപോർട്ടിലേക്ക് പോയ അനുഭവം പങ്ക് വച്ചത്.
രാത്രി 11.30 ന് കാറിൽ കയറിയ ആകാംക്ഷക്ക് . ടോൾ റോഡിലൂടെയാണ് പോകേണ്ടിയിരുന്നത് , എന്നാൽ ഒല ഡ്രൈവർ വിജനവും ഇടുങ്ങിയതുമായ വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു,
വഴി കൃത്യമായി അറിയാവുന്നതിനാൽ ഡ്രൈവറോട് ടോൾ റോഡിലൂടെ പോകാൻ ആവശ്യപ്പെടുകയായിരുന്നു, എന്നാൽ ക്ഷുഭിതനായ ഡ്രൈവർ രാത്രി വഴിയിലിറക്കി വിടാൻ ശ്രമിക്കുകയായിരുന്നു, എമർജൻസി ബട്ടൺ അമർത്തി ഒലയിൽ അറിയിക്കുകയായിരുന്നു.
ഏറെ സമയത്തിന് ശേഷം മാത്രമാണ് ഒല കമ്പനി തിരിച്ച് വിളിക്കുകയും ഡ്രൈവറോട് ടോൾ റോഡിലൂടെ പോകാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാൽ അൽപ്പ സമയത്തിന് ശേഷം ഡ്രൈവർ വീണ്ടും വിജനമായ പാതയിലൂടെ വണ്ടി കൊണ്ടുപോകുകയായിരുന്നു, തുടർച്ചായായി എമർജൻസി ബട്ടൺ അമർത്തി ഒല അധികൃതരെ ബന്ധപ്പെട്ട യുവതി കഷ്ട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
Post Your Comments