കൊച്ചി: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആര്‍എസ്‌എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനവുമായി വിടി ബല്‍റാം എംഎൽഎ. വിജ്ഞാന്‍ ഭാരതി അഹമ്മദാബാദില്‍ നടത്തിയ ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. തൃശൂര്‍ പൂരത്തോടനുബന്ധിച്ച പുലിക്കളിക്കും മറ്റ് അനേകം പ്രാദേശിക ഉത്സവങ്ങള്‍ക്കും മേളകള്‍ക്കുമൊക്കെ ടൂറിസം വകുപ്പ് പിന്തുണ നല്‍കാറുണ്ട്. എന്നുവച്ച് അവ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ ആകുന്നില്ല.അതു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെയും ആയുഷ് മന്ത്രാലയത്തിന്റേയും ഔദ്യോഗിക പരിപാടി ആയതിനാലാണ് കേരളത്തിലെ മന്ത്രി, ഉദ്യോഗസ്ഥപ്പട അങ്ങ് ഗുജറാത്ത് വരെ ഫ്ലൈറ്റും പിടിച്ച് ചെന്ന് പങ്കെടുത്തത് എന്ന ന്യായമൊക്കെ പാര്‍ട്ടി ക്ലാസിലെ ഉത്തമന്മാരോട് പോയി പറഞ്ഞാല്‍ മതിയെന്ന് വി.ടി ബൽറാം പറയുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
World Ayurveda Congress എന്നത് ഒരു കേന്ദ്ര സർക്കാർ പരിപാടി അല്ല. അതിന്റെ organisers അഥവാ സംഘാടകർ World Ayurveda Foundation എന്ന എൻജിഒ സംഘടനയാണ്. ഇതാവട്ടെ an initiative of Vijnan Bharati അഥവാ വിജ്ഞാനഭാരതി എന്ന സംഘ പരിവാർ പോഷക സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാക്കൊല്ലവും അവർ സംഘടിപ്പിക്കുന്നതാണ് (ഫോട്ടോകൾ നോക്കുക).
ഓരോ മേഖലയിലും ഇത്തരം സംഘടനകൾ നടത്തുന്ന പരിപാടികൾക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ പിന്തുണ നൽകാറുണ്ട്. ഭരണസ്വാധീനം കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ചിലപ്പോഴൊക്കെ ചെറിയ സാമ്പത്തിക സഹായങ്ങളും നൽകും. ഉദാഹരണത്തിന് കേരളത്തിൽ ടൂറിസം മേഖലയിലെ വിവിധ സംഘടനകളും ടൂർ ഓപ്പറേറ്റേഴ്സുമൊക്കെ പങ്കെടുക്കുന്ന ഒരു പരിപാടി ആണ് എല്ലാക്കൊല്ലവും നടക്കുന്ന കേരള ട്രാവൽ മാർട്ട്. അതിന്റെ സംഘാടകർ കേരള ട്രാവൽ മാർട്ട് സൊസൈറ്റി എന്ന രജിസ്റ്റേഡ് സംഘടനയാണ്. സംസ്ഥാന ടൂറിസം വകുപ്പ് അതിന് പിന്തുണ നൽകാറുണ്ട്. ഔദ്യോഗിക സ്വഭാവം ഉണ്ടെന്ന് കാണിക്കാനും ആധികാരികത കൈവരിക്കാനും ട്രാവൽ മാർട്ട് സംഘാടകർ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ചിഹ്നം (ഗോഡ്സ് ഓൺ കൺട്രി) ഒക്കെ ഉപയോഗിക്കാറുമുണ്ട് (വീണ്ടും ഫോട്ടോകൾ നോക്കുക). എന്നുവച്ച് ട്രാവൽ മാർട്ട് സംസ്ഥാന സർക്കാരിന്റേയോ ടൂറിസം വകുപ്പിന്റേയോ ഔദ്യോഗിക പരിപാടി അല്ല. തൃശൂർ പൂരത്തോടനുബന്ധിച്ച പുലിക്കളിക്കും മറ്റ് അനേകം പ്രാദേശിക ഉത്സവങ്ങൾക്കും മേളകൾക്കുമൊക്കെ ടൂറിസം വകുപ്പ് ഇങ്ങനെ പിന്തുണ നൽകുന്നുണ്ട്. എന്നുവച്ച് അവയും സർക്കാരിന്റെ ഔദ്യോഗിക പരിപാടികൾ ആകുന്നില്ല.
അതു കൊണ്ട് കേന്ദ്ര സർക്കാരിന്റെയും ആയുഷ് മന്ത്രാലയത്തിന്റേയും ഔദ്യോഗിക പരിപാടി ആയതിനാലാണ് കേരളത്തിലെ മന്ത്രി, ഉദ്യോഗസ്ഥപ്പട അങ്ങ് ഗുജറാത്ത് വരെ ഫ്ലൈറ്റും പിടിച്ച് ചെന്ന് പങ്കെടുത്തത് എന്ന ന്യായമൊക്കെ പാർട്ടി ക്ലാസിലെ ഉത്തമന്മാരോട് പോയി പറഞ്ഞാൽ മതി. പ്രത്യേകിച്ചും ഇന്ത്യയിലെ മറ്റ് സംസ്ഥാന സർക്കാറുകൾ ബഹിഷ്ക്കരിച്ച ഒരു പരിപാടിയിൽ ഒരു സിപിഎം മന്ത്രി പങ്കെടുക്കുമ്പോൾ.
Post Your Comments