Latest NewsMen

പുരുഷന്മാർക്ക് ആഡംബര വസ്തുക്കളോട് ഭ്രമം തോന്നാൻ കാരണം

കാർ,വാച്ച്,ബ്രാൻഡഡ് ഫോൺ, എന്നിങ്ങനെ പലതിനോടും ഉള്ള അതിയായ ഭ്രമം സ്റ്റാറ്റസിൻറെ ഭാഗമായി പുരുഷന്മാരിൽ കണ്ടുവരുന്നു. ഇതിനു കാരണം ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പുരുഷന്മാരിലെ ലക്ഷ്വറി ഭ്രമത്തിനുകാരണം ലൈംഗിക ഹോർമോൺ ആയ ടെസ്റോസ്റ്ററോൺ ആണെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻ ജേർണലിൽ പ്രസിദ്ധികരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

18 -55പ്രായപരിധിയിലുള്ള 243 പുരുഷന്മാരെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു വിഭാഗത്തിലെ പുരുഷന്മാരിൽ ടെസ്റ്റിസ്റ്റെറോണ്‍ ജെല്ലും അടുത്ത വിഭാഗത്തിലെ ചില പുരുഷന്മാരിൽ പ്ലെസിബോ ജെല്ലും കുത്തിവച്ചായിരുന്നു പഠനം നടത്തിയത്. 4 മണിക്കൂർ നേരത്തെ നിരീക്ഷണത്തിനാണ് ഇവരെ വിധേയമാക്കിയത്.

വിവിധ ഉത്പന്നങ്ങളോട് രണ്ടു വിഭാഗത്തിൽപ്പെട്ടവർക്കും ഉണ്ടായ ആകർഷണത്തെ അടിസ്ഥാനമാക്കിയാണ് ഹോർമോണും ആഡംബര ഉത്പന്നങ്ങളുടെ തെരഞ്ഞെടുപ്പും തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. ബിഹേവിയറിൽ എക്കണോമിക്സിൽ ഗവേഷകനായ കോളിൻ കാമറെറും സംഘവും ആണ് പഠനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button