കൊച്ചി : ഒടിയന്‍ സിനമയ്ക്ക് എതിരായി ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളെ മാനിക്കുന്നുവെന്നും എന്നാല്‍ ചിത്രം 100 കോടി കലക്ഷന്‍ നേടി എന്ന വാര്‍ത്തയെ വിമര്‍ശിച്ചു കൊണ്ടുള്ള ചിലരുടെ പ്രതികരണത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും സംവിധായകന്‍ ശ്രീകുമാര്‍മോനോന്‍. അതിന്റെ ഉത്തരവാദിത്തം അറിഞ്ഞുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവന പുറത്തിറക്കിയത്. കാരണം ആന്റണി പെരുമ്പാവൂര്‍,
മോഹന്‍ലാല്‍ എന്നിവരുടെ പേരുകളും ഇതില്‍ ചേര്‍ന്നുകിടപ്പുണ്ട്. അതുകൊണ്ട് തന്നെ യാഥാര്‍ഥ്യമില്ലാതെ ഇതുപറയില്ലെന്ന് ഈ വിമര്‍ശിക്കുന്നവര്‍ ആലോചിക്കണമായിരുന്നു’. ശ്രീകുമാര്‍ മേനോന്‍ പറയുന്നു . പരസ്യ മേഖലയില്‍ നിന്നും കടന്നു വന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഈ ചിത്രത്തെക്കുറിച്ചുള്ള ഓരോ പ്രതികരണങ്ങളും തീയേറ്ററില്‍ നിന്നു തന്നെ ശേഖരിക്കാന്‍ തനിക്ക് ഒരു റിസര്‍ച്ച് ടീമുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.
ഇതിനോടകം താന്‍ ഈ സിനിമ നിരവധി തവണ കണ്ടു. തീയേറ്ററില്‍ ചെന്നും കണ്ടു. അവിടെ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ഒടിയന്റെ വൈകാരിക ജീവിതത്തോടൊപ്പം നടന്നു നീങ്ങുന്നതായാണ് തനിക്കു കാണാനായതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ‘സ്വാഭാവികമായും ഇങ്ങനെയൊരു വാര്‍ത്ത കേട്ടാല്‍ നമ്മള്‍ മലയാളികള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. തമിഴ് സിനിമയ്ക്കും ഹിന്ദി സിനിമയ്ക്കും നൂറുകോടി കിട്ടിയാല്‍ നമ്മള്‍ ആഹ്ലാദിക്കും. പക്ഷേ അതു നമ്മുടെ സിനിമയ്ക്ക് ലഭിക്കുമ്പോള്‍ മാത്രം സംശയം. ഇതൊരു മാനസികാവസ്ഥയുടെ പ്രശ്‌നമാണ്.
വളരെ വളരെ സത്യസന്ധമായി പറഞ്ഞതാണത്. ഇനി വരും ദിവസങ്ങളിലെ കണക്കുകള്‍ കേള്‍ക്കുമ്പോഴും അങ്ങനെയൊക്കെ പറഞ്ഞെന്ന് വരാം.’ ‘ചിലര്‍ അതിന്റെ കണക്കുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പറഞ്ഞിരുന്നു. രജനികാന്തിന്റെ 2.0 500 കോടി കലക്ട് ചെയ്തുവെന്ന് പറയുമ്പോള്‍ നമ്മള്‍ നിര്‍മാതാക്കളോടോ ശങ്കറിനോടോ പറയുന്നില്ലല്ലോ അതിന്റെ കണക്കുവിവരങ്ങള്‍ വെളിപ്പെടുത്താന്‍. ഇവിടുത്തേത് വിചിത്രമായ പ്രവണതയാണ്. കള്ളം പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യേണ്ട കാര്യം എനിക്കില്ല’ ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments