ജീസാന്‍: സൗദിയില്‍ നടന്ന വെടിവെപ്പില്‍ ബിഹാര്‍ സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ജീസാനില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ യമന്‍ അതിര്‍ത്തി പ്രദേശമായ സാംതയിലെ അതിരൂര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സ്വദേശിയുടെ വെടിയേറ്റാണ് ബീഹാര്‍ സ്വദേശിയും രണ്ട് ബംഗ്ലാദേശ് സ്വദേശികളും മരിച്ചത്. അല്‍ഫഹാദ് മാന്‍ പവര്‍ കമ്ബനിക്ക് കീഴില്‍ സാംത നഗരസഭയുടെ ശുചീകരണ തൊഴിലാളികളായിരുന്നു മൂന്നു പേരും. ശുചിയാക്കല്‍ ജോലി ചെയ്യുന്നതിനിടെ ഗ്രാമവാസിയായ പൗരന്‍ തന്റ കയ്യില്‍ കരുതിയ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
Post Your Comments