
സൗദി അറേബ്യയിലേക്ക് പോകുന്ന കേരളത്തിൽനിന്നുള്ള ഉദ്യോഗാർഥികൾക്കായി സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം തിങ്കളാഴ്ച (ഡിസംബർ 17) മുതൽ നോർക്ക റൂട്ട്‌സ് മുഖേന ലഭ്യമാകുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഒരു സർട്ടിഫിക്കറ്റിന് 5,000 രൂപയാണ് ഫീസ്. കൂടാതെ, അതതു സർവ്വകലാശാലകളുടെ പരിശോധനാഫീസും നോർക്ക റൂട്ട്‌സിന്റെ സർവീസ് ചാർജ്ജും നൽകണം. കേരളത്തിലെ സർവ്വകലാശാലകൾ നൽകിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തി നൽകുന്നത്. കൂടുതൽ വിവരങ്ങൾ www.norkaroots.net എന്ന വെബ്‌സൈറ്റിൽനിന്നോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സിന്റെ കാൾ സെന്ററിലെ 1800 425 3939 എന്ന നമ്പറിൽനിന്നോ ലഭിക്കും.
Post Your Comments